ഇന്ന് കൊമ്പൻമാർ കളത്തിൽ; എതിരാളി ഒഡിഷ എഫ്‌സി

By Staff Reporter, Malabar News
kerala-blasters-isl
Ajwa Travels

പനാജി: ഐഎസ്എല്ലില്‍ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. വൈകീട്ട് ഏഴരയ്‌ക്ക് തുടങ്ങുന്ന മൽസരത്തിൽഒഡിഷ എഫ്‍സിയെയാണ് നേരിടുക. 10 കളിയിൽ 17 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്‌ഥാനത്താണ് കേരള ബ്ളാസ്‌റ്റേഴ്‌സ്. ഒഡിഷ 9 കളിയില്‍ 13 പോയിന്റുമായി എട്ടാമതും. അവസാന മൽസരത്തില്‍ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയതിന്റെ ആത്‌മ വിശ്വാസത്തിലാണ് മഞ്ഞപ്പടയുടെ വരവ്.

അഡ്രിയൻ ലൂണ, അൽവാരോ വാസ്‌കസ്, ഹോർ‍ജെ പെരേരാ ഡിയാസ്, സഹൽ അബ്‌ദുൽ സമദ് കൂട്ടുകെട്ടിന്റെ കരുത്തിലാണ് ഇക്കുറി ബ്ളാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. ആദ്യപാദത്തിലെ നാലാം മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ ബ്ളാസ്‌റ്റേഴ്‌സ് വീഴ്‌ത്തിയിരുന്നു. വാസ്‌കസും പ്രശാന്തുമായിരുന്നു സ്‌കോറർമാർ. ഈ വിജയം ആവർത്തിക്കുകയാവും ടീമിന്റെ ലക്ഷ്യം. പരിക്കേറ്റ ക്യാപ്റ്റൻ ജെസൽ കാർണയിറോ ഇന്ന് കളിക്കില്ല.

Read Also: സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം; റിട്ടയേഡ് ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര സമിതി അധ്യക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE