തൃശൂർ: ജില്ലയിൽ മതിലകത്ത് കനോലി കനാലിൽ കാണാതായ രണ്ട് വിദ്യാർഥികളും മരിച്ചു. പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷിന്റെ മകന് സുജിത്ത്(13) കാട്ടൂര്‍ സ്വദേശി പനവളപ്പില്‍ വേലായുധന്റെ മകന് അതുല്‍(18) എന്നിവരാണ് മരിച്ചത്. ഫുട്ബോൾ കളിക്കുന്നതിനിടെ പുഴയിൽ പോയ പന്ത് എടുക്കാൻ ഇറങ്ങിയതിനിടയിലാണ് ഇരുവരെയും കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് അപകടം ഉണ്ടായത്. ഇരുവരും ഒഴുക്കിൽ പെട്ടതോടെ കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളം വെക്കുകയും, നാട്ടുകാർ എത്തി പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് മതിലകം പോലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.
Read also: വിദ്യാർഥിനിയുടെ ആത്മഹത്യ; കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ







































