കണ്ണൂര്‍: ജില്ലയിലെ അഴീക്കോട് ചാല്‍ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മുണ്ടേരി സ്വദേശി മുനീസ് ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം.
ഫുട്ബോൾ കളിക്കുന്നതിനായി ബീച്ചിലെത്തിയതായിരുന്നു മുനീസും സംഘവും. പിന്നാലെ, കടലിൽ കുളിക്കാനിറങ്ങിയപ്പോൾ രണ്ട് യുവാക്കൾ തിരയിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫെെസീർ നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
അപകടമുണ്ടായതിന് പിന്നാലെ ലെെഫ് ഗാർഡ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മുനീസിനെ രക്ഷിക്കാനായില്ല. ചികിൽസയിൽ തുടരവെയാണ് മുനീസ് മരണത്തിന് കീഴടങ്ങിയത്. പിസി മുഹമ്മദിന്റെയും കദീജയുടെയും മകനാണ് മുനീസ്. സഹോദരികൾ മുഹ്സിന, ശമിന എന്നിവരാണ്.
MOST READ | ജാതിവിവേചനം: സംസ്‌ഥാനങ്ങൾക്ക് സൂപ്രീംകോടതി നോട്ടീസ്