കൊല്ലത്ത് നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ആദിത്യൻ, അമൽ എന്നിവരുടെ മൃതദേഹമാണ് കല്ലടയാറ്റിലെ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്.

By Trainee Reporter, Malabar News
amal, adhithyan
മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികൾ
Ajwa Travels

കൊല്ലം: പട്ടാഴിയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മൃതദേഹമാണ് കല്ലടയാറ്റിലെ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥികളാണ് അമലും ആദിത്യനും.

ഇന്നലെ ഉച്ച മുതൽ വിദ്യാർഥികളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ വീടിന് സമീപത്തെ കല്ലടയാറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ഇന്നലെ വൈകിട്ട് സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയിരുന്നില്ല.

അതേസമയം, വർക്കലയിൽ കായികതാരമായ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അനിൽ-പ്രിൻസി ദമ്പതികളുടെ മകൾ അഖിലയെയാണ് (15) വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പനയറ എസ്എൻവിഎച്ച്‌എസ് സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിനിയാണ്. സൈക്കിൾ പോളോ, ഖോഖോ കായിക താരമാണ്.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE