പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

By Trainee Reporter, Malabar News
Drowned To Death
Rep. Image
Ajwa Travels

പത്തനംതിട്ട: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഉതിമൂട് സ്വദേശി അനിൽ കുമാർ, മകൾ നിരഞ്‌ജന, അനിലിന്റെ സഹോദരന്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്. ഒരാളെ സമീപത്ത് ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി.

സഹോദരന്റെ വീട്ടിൽ എത്തിയ അനിൽ കുമാറും കുടുംബവും ഗൗതത്തെയും കൂട്ടി നദിയിൽ അലക്കാൻ എത്തിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ആദ്യം ഗൗതമാണ് ഒഴുക്കിൽപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്‌ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയാണ് അനിൽകുമാർ.

ഗൗതം ഒമ്പതാം ക്ളാസ് വിദ്യാർഥിയും നിരഞ്‌ജന പ്ളസ് ടു വിദ്യാർഥിയുമാണ്. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ ഗൗതമിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അനിലിന്റേയും നിരഞ്‌ജനയുടേയും മൃതദേഹം കണ്ടെത്തിയെന്നും അഗ്‌നിരക്ഷാ സേന അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Most Read| തികച്ചും അവിശ്വസനീയം; മലപ്പുറത്ത് പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച് യുവാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE