തികച്ചും അവിശ്വസനീയം; മലപ്പുറത്ത് പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച് യുവാവ്

എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്റെ മറുപടി. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നായിരുന്നു യുവാവ് നാട്ടുകാരോട് പറഞ്ഞത്.

By Trainee Reporter, Malabar News
cute cat
Rep. image
Ajwa Travels

മലപ്പുറം: തികച്ചും അവിശ്വസനീയമായ ഒരു വാർത്ത കേട്ട ഞെട്ടലിലാണ് മലപ്പുറത്തുകാർ. ഒരു പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച യുവാവിന്റെ അതിദാരുണമായ കഥ കേട്ടാണ് നാട്ടുകാർ അമ്പരന്ന് നിൽക്കുന്നത്. മലപ്പുറം കുറ്റിപ്പുറം ബസ് സ്‌റ്റാൻഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടക്കുന്നത്.

ബസ് സ്‌റ്റാൻഡിന് സമീപത്ത് നിന്ന് എന്തോ കഴിക്കുന്നത് കണ്ടു കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീര ഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാർക്ക് മനസിലായത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്റെ മറുപടി. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നായിരുന്നു യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് പൂച്ചയെ കഴിക്കരുതെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും യുവാവ് തുടരുകയായിരുന്നു.

ഇത് കണ്ടു അമ്പരന്ന നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. പോലീസെത്തി യുവാവിന് ഭക്ഷണം നൽകി. പോലീസ് നൽകിയ ഭക്ഷണം മുഴുവൻ കഴിച്ച യുവാവ് അവിടെ നിന്നും പോവുകയായിരുന്നു. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ഉൾപ്പടെ ശ്രമിച്ചെങ്കിലും ഇയാൾ അവിടെ നിന്നും സ്‌ഥലം വിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന യുവാവിനെ നാട്ടുകാർ കണ്ടിരുന്നു. അസം സ്വദേശിയാണെന്ന് മാത്രമാണ് ഇയാളെക്കുറിച്ച് ലഭിച്ച വിവരം. സ്‌ഥലത്ത്‌ നിന്ന് പോയ യുവാവിനെ കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. അതേസമയം, വിശന്നാൽ ആളുകൾ ഭക്ഷണം വാങ്ങി നൽകുമെന്നിരിക്കെ, എന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്‌തത്‌ എന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE