വിദ്യാർഥിനിയുടെ ആത്‍മഹത്യ; കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ

By Team Member, Malabar News
Scheduled Cast And Scheduled Tribe Commission Register Case In Students Suicide
Ajwa Travels

പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ ഫീസടക്കാൻ സാധിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കേസെടുത്ത് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. യഥാസമയം ഫീസടയ്‌ക്കാൻ കഴിയാത്തതിനെ തുടർന്നാണ് പാലക്കാട് എംഇഎസ് വുമൻസ് കോളേജിലെ ബികോം വിദ്യാർഥിനിയായ ബീന തൂങ്ങിമരിച്ചത്.

ഞായറാഴ്‌ച ഉച്ചയോടെയാണ് ബീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫീസടക്കാനുള്ള അവസാന ദിവസം കഴിഞ്ഞ് ഏറെയായതിനാൽ കഴിഞ്ഞ ശനിയാഴ്‌ച ഫീസടക്കാനായി ബീനയുടെ അമ്മ കോളേജിൽ എത്തിയെങ്കിലും കോളേജ് അധികൃതർ ഫീസ് വാങ്ങിയില്ല. കൂടാതെ സർവകലാശാലയെ സമീപിക്കാനും നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ ഫീസടക്കാൻ സാധിക്കാത്തതിനാൽ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന മനോവിഷമത്തിലാണ് സഹോദരി ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ ബീനയുടെ സഹോദരൻ ബിജു അറിയിച്ചത്. എന്നാൽ സര്‍വകലാശാല നിശ്‌ചയിക്കുന്ന ദിവസം ഫീസടക്കേണ്ടത് വിദ്യാര്‍ഥികളാണെന്നും പാരലല്‍ കോളേജിന് പങ്കില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍ പി അനില്‍ വിശദീകരിച്ചു.

Read also: ശബരിമലയിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി; നിലപാട് തേടി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE