ശബരിമലയിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി; നിലപാട് തേടി ഹൈക്കോടതി

By Team Member, Malabar News
High Court In The Sabarimala Corruption case
Ajwa Travels

എറണാകുളം: ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ ഇടപെട്ട് ഹൈക്കോടതി. വിഐപികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി നടത്തിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ സർക്കാറും, ദേവസ്വം ബോർഡും, സ്‌പെഷ്യൽ കമ്മീഷണറും നിലപാട് വ്യക്‌തമാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.

ശബരിമല ദർശനത്തിനായി എത്തി ദേവസ്വം ബോർഡിന്റെ ഗസ്‌റ്റ്‌ ഹൗസിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് അഴിമതി നടത്തിയിരിക്കുന്നത്. ഇവർ സ്വന്തം ചിലവിലാണ് ഭക്ഷണം കഴിച്ചതെങ്കിലും, ഇവർക്ക് ദേവസ്വം ചിലവിലാണ് ഭക്ഷണം നൽകിയതെന്ന് ദേവസ്വം അധികൃതർ രജിസ്‌റ്ററിൽ ഉൾപ്പെടുത്തി തട്ടിപ്പ് നടത്തുകയായിരുന്നു.

ദേവസ്വം ബോർഡിന്റെ അഴിമതിയിൽ കർണാടക ഹൈക്കോടതി ജഡ്‌ജ്‌ ഉൾപ്പടെയുള്ളവർ ഇരകളായിട്ടുണ്ട്. വർഷങ്ങളായി ദേവസ്വം ബോർഡിന്റെ ഗസ്‌റ്റ്‌ ഹൗസുകളിൽ അതിഥികളുടെ ഭക്ഷണ ചിലവുകളുടെ കണക്കെടുക്കാറില്ല. ഇത് മുതലെടുത്താണ് ഇപ്പോൾ അഴിമതി നടത്തിയിരിക്കുന്നത്.

Read also: അമ്മയെയും മകനെയും അകാരണമായി തടഞ്ഞു, കയ്യേറ്റം; പോലീസിനെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE