തൊഴിലുറപ്പ് പദ്ധതിയിൽ ഒരുകോടി തൊഴിൽദിനമെന്ന നേട്ടത്തിലേക്ക് കോഴിക്കോട് ജില്ല

By Desk Reporter, Malabar News
Thozhilurappu scheme
Rep. Image
Ajwa Travels

കോഴിക്കോട്: മഹാത്‌മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായ രണ്ടാംവർഷവും ഒരുകോടി തൊഴിൽദിനമെന്ന നേട്ടത്തിലേക്ക് അടുത്ത് കോഴിക്കോട് ജില്ല. സാമ്പത്തികവർഷം തീരാൻ 55 ദിവസങ്ങൾ ബാക്കി നിൽക്കെ ജില്ലയിലെ തൊഴിൽദിനങ്ങൾ 88.53 ലക്ഷം പിന്നിട്ടു. ഫെബ്രുവരിയിൽ ലക്ഷ്യമിട്ടത് 88.51 ലക്ഷം തൊഴിൽദിനമാണ്. ഈ ലക്ഷ്യം ഫെബ്രുവരി മൂന്നാം തീയതി തന്നെ മറികടക്കാനായി.

ഇതോടെ ഈ വർഷത്തെ ലേബർ ബജറ്റായ 94.16 ലക്ഷം തൊഴിൽദിനമെന്ന ലക്ഷ്യം ദിവസങ്ങൾക്കകം നിറവേറ്റും. ശേഷം ബജറ്റ് പുതുക്കുകകൂടി ചെയ്യുന്നതോടെ ഒരുകോടി തൊഴിൽദിനം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

2020-21 വർഷത്തിലാണ് ആദ്യമായി ജില്ല ഒരുകോടി തൊഴിൽദിനമെന്ന ലക്ഷ്യം മറികടന്നത്. 1,02,40,605 തൊഴിൽദിനമാണ് ആ വർഷം സൃഷ്‌ടിച്ചത്. കോവിഡും ലോക്ക് ഡൗണും കടുത്ത പ്രതിസന്ധി തീർത്ത സമയത്ത് ഇതിനെയെല്ലാം മറികടന്നായിരുന്നു നേട്ടം. 2021-22 വർഷത്തിലും കോവിഡ് ഭീഷണി ഉയർത്തിയെങ്കിലും തൊഴിലുറപ്പ് പദ്ധതി വൈവിധ്യമായ പ്രവൃത്തികളിലൂടെ മുന്നേറി.

1,58,161 കുടുംബങ്ങൾക്കാണ് ജില്ലയിൽ ഈ വർഷം ഇതുവരെ തൊഴിൽ കിട്ടിയത്. ഇതിൽ 14,096 കുടുംബങ്ങൾ 100 തൊഴിൽദിനമെന്ന ലക്ഷ്യം സാക്ഷാൽകരിച്ചു.

Most Read:  രാഷ്‌ട്രീയക്കാർക്ക് എതിരായ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE