രാഷ്‌ട്രീയക്കാർക്ക് എതിരായ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി കോടതിയിൽ

By Staff Reporter, Malabar News
Supreme_Court
Ajwa Travels

ന്യൂഡെൽഹി: പാർലമെന്റ് അംഗങ്ങൾ (എംപിമാർ), നിയമസഭാ സാമാജികർ (എംഎൽഎമാർ) എന്നിവർക്കെതിരായ കേസുകൾ കെട്ടിക്കിടക്കുന്നതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ആകെ 4984 ക്രിമിനൽ കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 862 കേസുകളുടെ വർധനയും ഉണ്ടായതായി അമിക്കസ് ക്യൂറി കോടതിയിൽ വ്യക്‌തമാക്കി.

സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും നിരന്തര നിരീക്ഷണവും ഉണ്ടായിരുന്നിട്ടും, 4984 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്. 1899 കേസുകൾ അഞ്ച് വർഷത്തിലേറെ പഴക്കമുള്ളതാണ്. 2018 ഡിസംബർ വരെ തീർപ്പുകൽപ്പിക്കാത്ത ആകെ കേസുകളുടെ എണ്ണം 4110ഉം 2020 ഒക്‌ടോബർ വരെ 4859ഉം ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2018 ഡിസംബർ 4ന് ശേഷം 2775 കേസുകൾ തീർപ്പാക്കിയതിന് ശേഷവും, എംപിമാർ/ എംഎൽഎമാർക്കെതിരായ കേസുകൾ 4122ൽ നിന്ന് 4984 ആയി ഉയർന്നു; അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിയമ നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യുന്നതിനും ശിക്ഷിക്കപ്പെട്ടവരെ നിയമസഭയിൽ നിന്നും പുറത്താക്കുന്നതിനും പ്രത്യേക കോടതികൾ സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2016ൽ അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് റിപ്പോർട് സമർപ്പിച്ചത്.

4984 കേസുകളിൽ 3322 എണ്ണം മജിസ്‌റ്റീരിയൽ കേസുകളും 1651 സെഷൻ കേസുകളുമാണ്. തീർപ്പാക്കാതെ കിടക്കുന്ന ഇത്തരം കേസുകളിൽ 1899 എണ്ണം അഞ്ച് വർഷത്തിലധികം പഴക്കമുള്ളവയാണെന്നും 1475 കേസുകൾ രണ്ടിനും അഞ്ച് വർഷത്തിനും ഇടയിൽ തീർപ്പുകൽപ്പിക്കാത്തവയാണ്.

ക്രിമിനൽ പശ്‌ചാത്തലമുള്ള കൂടുതൽ പേർ പാർലമെന്റിലും സംസ്‌ഥാന അസംബ്ളികളിലും സ്‌ഥാനങ്ങൾ വഹിക്കുന്നുണ്ടെന്നും തീർപ്പാക്കാത്ത ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് അടിയന്തരവും കർശനവുമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; കെ-റെയിൽ ഉൾപ്പെടെ ചർച്ചയാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE