പനാജി: ഐഎസ്എല്ലിൽ അപ്രതീക്ഷിത കോവിഡ് വ്യാപനം പിന്നോട്ട് വലിച്ച പോരാട്ടവീര്യം വീണ്ടെടുക്കാൻ കൊമ്പൻമാർ ഇന്നിറങ്ങുന്നു. വൈകീട്ട് 7.30 നടക്കുന്ന നിർണായക മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും.
10 മൽസരങ്ങൾ നീണ്ട അപരാജിത കുതിപ്പിന് വിരാമമിട്ട് കഴിഞ്ഞ കളിയിൽ ബെംഗളുരുവിനോട് ഒരു ഗോൾ തോൽവി ഏറ്റുവാങ്ങിയ ടീം ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.
മികച്ച രീതിയിൽ മുന്നോട്ട് പോയിരുന്ന ടീമിനെ കോവിഡ് വ്യാപനമാണ് പ്രതിസന്ധിയിലാക്കിയത്. രണ്ട് മൽസരങ്ങൾ മാറ്റിവച്ച ശേഷം 18 ദിവസങ്ങൾക്ക് ശേഷം കളത്തിൽ ഇറങ്ങിയ ടീമിന് പരിശീലനക്കുറവ് തിരിച്ചടിയായിരുന്നു.
എന്നാൽ പ്രതിസന്ധികളെ ഒരു പരിധിവരെ മറികടന്ന് എത്തുന്ന ഇവാൻ വുകോമനോവിച്ചിന്റെ ചുണക്കുട്ടികൾ കളിക്കളത്തിൽ മികച്ച പോരാട്ടം തന്നെ കാഴ്‌ചവയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Read Also: രാഷ്‌ട്രീയക്കാർക്ക് എതിരായ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി കോടതിയിൽ









































