കാസര്‍കോട് : രോഗവ്യാപനം രൂക്ഷമായി തുടരുന്ന കാസര്‍ഗോഡ് ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 13000 കടന്നു. കഴിഞ്ഞ ദിവസം 432 ആളുകള്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 417 ആളുകള്‍ക്കും രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. രോഗം സ്‌ഥിരീകരിച്ച മറ്റുള്ളവരില്‍ 14 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ അന്യ സംസ്‌ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 13324 ആയി ഉയര്‍ന്നു. ഇന്നലെ ജില്ലയില്‍ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത് 3 പേര്‍ക്കാണ്. ഇതോടെ ആകെ 113 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചത്.
ജില്ലയിലെ ആകെ രോഗബാധിതരില്‍ 11923 ആളുകള്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ബാക്കിയുള്ളവരില്‍ 797 പേര്‍ വിദേശത്ത് നിന്നും 604 പേര്‍ അന്യ സംസ്‌ഥാനത്ത് നിന്നും വന്നവരാണ്. ജില്ലയില്‍ ഇതുവരെ 9283 ആളുകള്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3928 ആളുകളാണ് നിലവില്‍ ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്.
Malabar news : പരിയാരം മെഡിക്കല്‍ കോളേജ്; 768 പുതിയ തസ്‌തികകള്‍ അനുവദിച്ചു
ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട സേവനം രോഗികള്‍ക്ക് നല്‍കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ജില്ലാതല കൊറോണ കമ്മിറ്റി. സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന കോവിഡ് രോഗികള്‍ക്ക് അവിടെ ചികില്‍സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ആകെയുള്ള കിടക്കകളില്‍ 10 ശതമാനം കിടക്കകള്‍ മാറ്റി വെക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഒപ്പം തന്നെ ഇനിയുള്ള 14 ദിവസങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്ന സ്‌ഥലങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പ് വരുത്താനും നിര്‍ദേശം നല്‍കി.
കോവിഡ് വ്യാപനം ഒഴിവാക്കാനായി ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്‌ഞ കര്‍ശനമായി തന്നെ നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 5 പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് പൂര്‍ണ്ണമായും തടയും. ഒപ്പം തന്നെ നിരോധനാജ്‌ഞ നിലനില്‍ക്കുന്ന സ്‌ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ അനുവദിക്കില്ല. വൈറസിന്റെ വ്യാപനം തടയാനായി ജില്ലയില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെണ്ടെന്ന കാര്യത്തില്‍ ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read also : ഹത്രസില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വിദേശ ഇടപെടലെന്ന് എൻഫോഴ്‌സ്‌മെൻറ്







































