മുതുമല ഉൾപ്പടെയുള്ള മേഖലയിൽ വന്യജീവി സർവേ ആരംഭിച്ചു

By Team Member, Malabar News
Survey In Muthumala Wild Life Santuary In Wayanad
Ajwa Travels

വയനാട്: ജില്ലയിൽ മുതുമല വന്യജീവി സങ്കേതം ഉൾപ്പടെയുള്ള മേഖലകളിൽ വന്യജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഓവാലി, നാടുകാണി, ഗൂഡലൂർ, ദേവാല, ചേരമ്പാടി, ബിദർക്കാട് എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് തുടങ്ങിയത്. കാട്ടാന, കടുവ, പുള്ളിപ്പുലി, കരടി, മാൻ, നീലഗിരിതാറുകൾ, കാട്ടുപോത്ത്, മുയലുകൾ, കുരങ്ങുകൾ, വിവിധയിനം പക്ഷികൾ എന്നിവയുടെ സർവേയാണ് ആരംഭിച്ചത്.

4 വർഷം കൂടുമ്പോഴാണ് ഗൂഡല്ലൂർ ഫോറസ്‌റ്റ് ഡിവിഷനിൽ സർവേ നടത്തുന്നത്. 2018ലാണ് അവസാനമായി സർവേ നടത്തിയത്. രാവിലെ 7 മുതൽ വൈകിട്ട് 5 വരെ വനപാലകർ ഈ ജോലിയിൽ പങ്കാളികളാകും. ഇവർക്ക് ഗൂഡല്ലൂർ ഡിവിഷണൽ റെയ്ഞ്ചർ കെ ഗണേശൻ, ആർ രാംകുമാർ എന്നിവർ പരിശീലനം നൽകി.

സർവേ ഒരാഴ്‌ച നീണ്ടുനിൽക്കും. ശേഷം മുതുമല കടുവാസങ്കേതം ഫീൽഡ് ഡയറക്‌ടർ ജെ വെങ്കിടേഷ് പ്രഭുവിന് വന്യജീവികളെക്കുറിച്ചുള്ള വിവരങ്ങൾ വകുപ്പ് നൽകുമെന്ന് ഗൂഡല്ലൂർ ഫോറസ്‌റ്റ് ഡിവിഷൻ റെയ്ഞ്ചർ കെ ഗണേശൻ വ്യക്‌തമാക്കി.

Read also: മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ ദൃശ്യം പുറത്തവന്നു; സുരക്ഷിതനും ആരോഗ്യവാനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE