മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ ദൃശ്യം പുറത്തുവന്നു; സുരക്ഷിതനും ആരോഗ്യവാനും

By Central Desk, Malabar News
Young man trapped in cave at Palakkad
ബാബു ഇരിക്കുന്ന ചിത്രം
Ajwa Travels

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചയോടെ മലയിടുക്കിൽ കുരുങ്ങിപോയ ബാബു എന്ന 23കാരൻ സുരക്ഷിതാനായി തുടരുന്ന ദൃശ്യം പുറത്തവന്നു. ഡ്രോൺ ഉപയോഗിച്ച് 24 ന്യൂസ് ചാനൽ പകർത്തിയ ചിത്രമാണ് പുറത്തുവന്നത്. ബാബു കൈകൾ കൊണ്ട് എന്തോ പറയാൻ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്‌തമാണ്‌.

കരസേനാ ദൗത്യസംഘം ഇന്നലെ രാത്രിയിൽ ആരംഭിച്ച പരിശ്രമത്തിനൊടുവിലാണ് ബാബുവിന്റെ അരികിലുള്ള മലയിൽ എത്തിയിരിക്കുന്നത്. സംഘം യുവാവുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ബാബുവിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് പുറത്തവന്ന വീഡിയോ പറയുന്നത്.

ഒന്‍പത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ കേണല്‍ ഹേമന്ദ് രാജാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ വനം, പൊലീസ്, അഗ്‌നി രക്ഷാസേന ഉദ്യോഗസ്‌ഥരുടെ സംഘവും പ്രദേശവാസികളും സഹായമായി നിൽക്കുന്നുണ്ട്. കേരളം മുഴുവൻ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് ബാബുവിന്റെ രക്ഷക്കായി ഇപ്പോൾ.

Related: ബാബു എന്ന 23കാരൻ മലയിടുക്കിൽ കുടുങ്ങിയതുമായി ബന്ധപ്പട്ട മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE