കൂമ്പാച്ചി മലയിൽ കയറുന്നവർക്ക് എതിരെ കേസ്; നിർദ്ദേശം നൽകി ജില്ലാ കളക്‌ടർ

By Trainee Reporter, Malabar News
kumbachi-mala
Ajwa Travels

പാലക്കാട്: കൂമ്പാച്ചി മലയിലേക്ക് കയറുന്നവർക്ക് എതിരെ കേസെടുക്കാൻ പാലക്കാട് ജില്ലാ കളക്‌ടർ മൃൺമയി ജോഷി നിർദ്ദേശം നൽകി. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താനാണ് നിർദ്ദേശം. അപകട മേഖലയിലേക്ക് ആളുകൾ കയറുന്നത് നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനം ഒരുക്കും. ബാബു എന്ന 24 കാരൻ കൂമ്പാച്ചി മലയിൽ കയറി കുടുങ്ങിയതിന്റെ പശ്‌ചാത്തലത്തിലാണ്‌ നടപടി.

സംഭവത്തിൽ ബാബുവിനെതിരെയും വനംവകുപ്പ് കേസ് എടുത്തിരുന്നു. മേഖലയിൽ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ പട്രോളിങ്ങിന് സഹായം നൽകാൻ സിവിൽ ഡിഫൻസ് വളണ്ടിയർമാരെ ഉപയോഗിക്കും. സ്‌ഥലത്ത്‌ അപകട സാധ്യത ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാനും തീരുമാനായി. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

അതേസമയം, ചേറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച വരുത്തിയ സാഹചര്യത്തിൽ പാലക്കാട് ജില്ലാ ഫയർ ഓഫിസറെ സ്‌ഥലം മാറ്റി. ജില്ലാ ഫയർ ഓഫിസറായ വികെ ഋതീജിനെ വിയ്യൂരിലേക്കാണ് സ്‌ഥലം മാറ്റിയത്. രക്ഷാപ്രവർത്തനത്തിൽ ഏകോപനം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മലപ്പുറം ജില്ലാ ഫയർ ഓഫിസറായ ടി അനൂപിനെ പാലക്കാട്ടേക്ക് മാറ്റി നിയമിച്ചു.

Most Read: ‘ഇടതുമുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുത്’; കാനത്തിന് ഗവർണറുടെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE