ആരാധകരുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. അഭിനയം കൊണ്ടുമാത്രമല്ല, വസ്‌ത്ര ധാരണത്തിലെ വൈവിധ്യം കൊണ്ടും താരം വാർത്തകളിൽ ഇടംനേടാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ് ആലിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. എത്‌നിക് സ്‌റ്റൈലിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ആലിയ തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചത്.
View this post on Instagram
വെള്ള നിറത്തിലുള്ള സിൽക് സാരിയിലാണ് ആലിയ എത്തിയിരിക്കുന്നത്. ആമി പട്ടേലാണ് സ്‌റ്റൈലിസ്‌റ്റ്. സീക്വിൻഡ്, ത്രെഡ് എംബ്രോയ്ഡറിയുള്ള ബോർഡറാണ് സാരിയെ മനോഹരമാക്കുന്നത്. സ്ളീവ്‌ലസ് ബ്ളൗസ് ആണ് ഇതോടൊപ്പം താരം പെയർ ചെയ്‌തത്.

തലമുടിയിൽ താരം റോസാപ്പൂവും ചൂടിയിരുന്നു. കമ്മലും മോതിരങ്ങളും അടങ്ങുന്നതാണ് ആക്‌സസറീസ്. സാരിയിൽ ആലിയ അതിമനോഹരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.
Most Read: പരമ്പര ഇന്ത്യയ്‌ക്ക്; മൂന്നാം ഏകദിനത്തിലും അടിപതറി വിന്‍ഡീസ്






































