പരമ്പര ഇന്ത്യയ്‌ക്ക്; മൂന്നാം ഏകദിനത്തിലും അടിപതറി വിന്‍ഡീസ്

By News Bureau, Malabar News
Ajwa Travels

അഹമ്മദാബാദ്: മൂന്നാം ഏകദിനത്തിലും വിജയം കൊയ്‌ത് വെസ്‌റ്റിന്‍ഡീസിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. 96 റണ്‍സിനാണ് വിൻഡീസ് നിരയെ ഇന്ത്യൻ ടീം തകര്‍ത്തത്.

266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കളത്തിലിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 37.1 ഓവറില്‍ 169 റണ്‍സിന് അവസാനിച്ചു. ഇതോടെ മുഴുവൻ സമയ ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ തൂത്തുവാരാൻ രോഹിത് ശർമക്കായി.

വിൻഡീസിന് മൽസരത്തിൽ ഒരു ഘട്ടത്തിൽ പോലും വിജയ പ്രതീക്ഷയുണർത്താൻ സാധിച്ചില്ല. വാലറ്റത്ത് 18 പന്തിൽ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറുമടക്കം 36 റൺസെടുത്ത ഒഡീൻ സ്‌മിത്താണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ.

ക്യാപ്റ്റൻ നിക്കോളാസ് പുരൻ 39 പന്തിൽ നിന്ന് 34 റൺസെടുത്തപ്പോൾ ഷായ് ഹോപ്പ് (5), ബ്രെണ്ടൻ കിങ് (14), ഷമാര ബ്രൂക്ക്സ് (0), ഡാരൻ ബ്രാവോ (20), ജേസൺ ഹോൾഡർ (6) ഫാബിയാൻ അലൻ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. അൽസാരി ജോസഫ് 56 പന്തിൽ നിന്ന് 29 റൺസെടുത്ത് അവസാന വിക്കറ്റായി മടങ്ങി. ഹെയ്ഡൻ വാൽഷ് 13 റൺസെടുത്തു.

ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്‌ണയും മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടു. ദീപക് ചാഹർ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

അതേസമയം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ഈ മൽസരത്തിലും തകർന്നെങ്കിലും മധ്യനിര രക്ഷയായി. ആദ്യ 10 ഓവറുകൾക്കുള്ളിൽ 42 റൺസിനിടെ ക്യാപ്റ്റൻ രോഹിത് ശർമ (13), വിരാട് കോലി (0), ശിഖർ ധവാൻ (10) എന്നിവരെ നഷ്‌ടമായി. തുടർന്ന് നാലാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ- ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. അർധ സെഞ്ചുറി നേടിയ ഇരുവരും ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

111 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 80 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 38 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 38 റണ്‍സെടുത്ത ദീപക് ചാഹറും 34 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് ഇന്ത്യയെ 200 കടത്തിയത്.

കഴിഞ്ഞ മൽസരത്തില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവിന് (6) മികവ് പുലർത്താൻ സാധിച്ചില്ല. ഇന്നിങ്സിന്റെ അവസാന പന്തില്‍ മുഹമ്മദ് സിറാജിനെ (4) പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നും അല്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

Most Read: ‘ജയിംസ്’ ട്രെയ്‌ലറെത്തി; പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE