‘ജയിംസ്’ ട്രെയ്‌ലറെത്തി; പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം

By Film Desk, Malabar News
Ajwa Travels

അന്തരിച്ച പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം ‘ജയിംസിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. പുനീതിന്റെ ജൻമദിനമായ മാർച്ച് 17ന് ചിത്രം തിയേറ്ററിലെത്തും.

പുനീത് ബാക്കിവച്ച ഭാഗങ്ങൾക്കു സിനിമയിൽ ശബ്‌ദം നൽകിയിരിക്കുന്നത് സഹോദരനും നടനുമായ ശിവരാജ് കുമാർ ആണ്. പ്രിയ ആനന്ദ്, അനു പ്രഭാകർ, ശ്രീകാന്ത്, ശരത് കുമാർ, മുകേഷ് റിഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

അതേസമയം പുനീതിനോടുള്ള ആദരസൂചകമായി കർണാടകയിൽ ഒരാഴ്‌ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ചലച്ചിത്ര പ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 17 മുതൽ 23 വരെ ‘ജയിംസ്’ സോളോ റിലീസായി തിയേറ്ററിലുണ്ടാകും.

കഴിഞ്ഞ ഒക്‌ടോബറിലാണ് കന്നഡയിലെ ‘പവർസ്‌റ്റാർ’ എന്നറിയപ്പെട്ടിരുന്ന പുനീത് രാജ്‌കുമാർ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

Most Read: ഗുജറാത്ത് തീരത്തെ പാക് ബോട്ടുകൾ; 6 പാകിസ്‌ഥാൻ സ്വദേശികൾ കസ്‌റ്റഡിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE