ഗുജറാത്ത് തീരത്തെ പാക് ബോട്ടുകൾ; 6 പാകിസ്‌ഥാൻ സ്വദേശികൾ കസ്‌റ്റഡിയിൽ

By Team Member, Malabar News
6 Pak Natives Were Arrested In Gujarat And 11 Pak Boats Seized

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ 6 പാകിസ്‌ഥാൻ സ്വദേശികളെ പിടികൂടി. ബിഎസ്‌എഫും ഗുജറാത്ത് പോലീസും വ്യോമസേനയും സംയുക്‌തമായി നടത്തിയ തിരച്ചിലിലാണ് 6 പേരെ കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം തീരത്ത് 11 ബോട്ടുകൾ കണ്ടെത്തിയതിനാൽ കൂടുതൽ ആളുകൾ രാജ്യത്തേക്ക് എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ഇപ്പോൾ തിരച്ചിൽ സംഘം.

ബുധനാഴ്‌ച അർധരാത്രിയോടെ ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് 11 ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന നടത്തിയത്. കൂടുതൽ ആളുകൾ രാജ്യത്ത് എത്തിയെന്ന് സംശയിക്കുന്നതിനാൽ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ അതോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തിരച്ചിൽ ദുഷ്‌കരമാണ്. കൂടാതെ വ്യോമസേനയുടെ തിരച്ചിലിനായി മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിൽ ഇന്നലെ മൂന്നിടങ്ങളിൽ എയർ ഡ്രോപ് ചെയ്‌തിരുന്നു.

Read also: മീഡിയ വണ്‍ ചാനലിന്റെ വിലക്ക്; കാരണം ആഭ്യന്തര രഹസ്യമെന്ന് കെ സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE