മീഡിയ വണ്‍ ചാനലിന്റെ വിലക്ക്; കാരണം ആഭ്യന്തര രഹസ്യമെന്ന് കെ സുരേന്ദ്രന്‍

By Syndicated , Malabar News
k_surendran
Ajwa Travels

കോട്ടയം: മീഡിയ വണ്‍ ചാനലിന് വിലക്ക് ലഭിച്ചത് പാക്കിസ്‌ഥാന് ഗുണമുള്ള വാര്‍ത്തകള്‍ നല്‍കിയതിനാൽ ആണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കശ്‌മീർ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ശരിയല്ലെന്നും ഇന്ത്യ കശ്‌മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുകയാണെന്നും മീഡിയ വണ്‍ വാര്‍ത്ത നൽകിയിരുന്നെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

ഇത്തരം വാര്‍ത്തകള്‍ പാക്കിസ്‌ഥാന് ഗുണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന വാര്‍ത്തകള്‍ ചെയ്യും മുന്നേ വിലക്കിനെ കുറിച്ച് ഓര്‍ക്കണമായിരുന്നെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്തുകൊണ്ട് വിലക്കിനുള്ള വ്യക്‌തമായ കാരണം അറിയിക്കുന്നില്ലെന്ന ചോദ്യത്തിന് ആഭ്യന്തര രഹസ്യങ്ങള്‍ പത്രക്കാരോട് വിളിച്ചു പറയാന്‍ കോടതിക്ക് കഴിയില്ല എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

Read also: ഭിന്നിപ്പിച്ച് കൊള്ളയടിക്കുക എന്നതാണ് കോൺഗ്രസ് നയം; മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE