മഹാസമുദ്രത്തിലെ ലഹരി-ആയുധ വേട്ട; ജോണ്‍ പോളിനെ അറസ്‌റ്റ് ചെയ്‌തു

ഹാജരാകാൻ തുടർച്ചയായി സമൻസ് നൽകിയെങ്കിലും ജോൺ പോൾ പ്രതികരിച്ചിരുന്നില്ല. തുടർന്ന് പ്രതിയെ പിഎംഎൽഎ പ്രത്യേക കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് ഇഡി അറസ്‌റ്റ് ചെയ്‌തത്‌.

By Backend Office, Malabar News
Drunken-weapon hunting in the Indian Ocean; John Paul arrested
Rep. Image: Tom Dubois | Pexels
Ajwa Travels

കൊച്ചി: അഞ്ച് എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനും സഹിതം 3 ബോട്ടുകൾ 2021 മാർച്ച് മാസത്തിൽ മിനിക്കോയ് ദ്വീപ് ഭാഗത്ത് നിന്നും കോസ്‌റ്റ് ഗാർഡും നാവികസേനയും ചേർന്നു പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതി ജോൺ പോളിനെയാണ് ഇന്ന് അറസ്‌റ്റ് ചെയ്‌തത്‌.

ഇഡി ഉദ്യോഗസ്‌ഥരാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മിനിക്കോയ് ദ്വീപ് ഭാഗത്ത് നിന്നാണ് ബോട്ടുകൾ പിടിച്ചെടുത്തിരുന്നത്. തമിഴ്‌നാട്‌ സ്വദേശിയാണ് ജോണ്‍ പോൾ. പ്രതിയെ കൊച്ചി കലൂര്‍ പിഎംഎല്‍എ സ്‌പെഷ്യൽ (Prevention of Money Laundering Act) കോടതി ഏപ്രില്‍ രണ്ട് വരെ റിമാന്‍ഡ് ചെയ്‌തു.

ലഹരിക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജോണ്‍ പോളിന് ഇഡി നിരന്തരം സമന്‍സ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് പിഎംഎല്‍എ പ്രത്യേക കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

എല്‍ടിടിഇക്ക് പണം കണ്ടെത്താന്‍ പ്രധാന പ്രതികള്‍ക്കൊപ്പം ജോണ്‍ പോളും പ്രവര്‍ത്തിച്ചതായി ഇഡി വ്യക്‌തമാക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്ത് നടത്തിയ പ്രതികള്‍ തമിഴ് വംശജരായ ശ്രീലങ്കന്‍ പൗരന്‍മാരാണ്. പ്രതികളുടെ മൂന്നര കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.

MUST READ | സിഎഎ നിയമം പിൻവലിക്കില്ല, ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE