വയനാട്: ബസിൽ കുഴഞ്ഞുവീണ് ബോധരഹിതനായ യാത്രക്കാരനെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാതെ മരണം സംഭവിച്ച കേസിൽ 23.9 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകാൻ വിധി. കൽപറ്റ മോട്ടർ ആക്സിഡന്റ് ക്ളെയിംസ് ട്രിബ്യൂണലാണ് വിധി പുറത്തിറക്കിയത്. ബത്തേരി തൊടുവട്ടി ടികെ ലക്ഷ്മണന്റെ മരണത്തിലാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചിരിക്കുന്നത്.
2018 മാർച്ച് 31ന് എറണാകുളത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഹാരാജാസ് ഗ്രൗണ്ട് സ്റ്റോപ്പിൽ നിന്ന് പാലാരിവട്ടത്തേക്ക് പോകാനായി ബസിൽ കയറിയ ലക്ഷ്മണൻ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചുവെന്നാണ് പരാതി.
തുടർന്ന് തർക്കം രൂക്ഷമായതോടെ ബസ് ഇടപ്പള്ളി ജംഗ്ഷനിൽ നിർത്തി ലക്ഷ്മണനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Read also: സുവേന്ദുവിന് തിരികെ വരാൻ ആഗ്രഹം; തൃണമൂല്‍ കോണ്‍ഗ്രസ്




































