കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. താനൂര്‍ സ്വദേശി ഇസ്ഹാക്കാണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് 15 പ്രതികളെ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, മണ്ണാര്‍ക്കാട്, മൈസൂരു എന്നിവിടങ്ങളില്‍നിന്ന് പിടികൂടിയിരുന്നു. ഇസ്ഹാക്ക് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട 16 പേരും അറസ്റ്റിലായി.
സമാനരീതിയില്‍ ഉള്ള കുറ്റകൃത്യത്തില്‍ നിരന്തരമായി ഉള്‍പ്പെടുന്നതിനാല്‍ ഇവര്‍ക്കെതിരെ കാപ്പയുള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കും. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Read also: പൊന്നാനി എംഇഎസിൽ ‘മീറ്റ് ദി എന്റർപ്രണർ’ സംഘടിപ്പിച്ചു







































