പൊന്നാനി എംഇഎസിൽ ‘മീറ്റ് ദി എന്റർപ്രണർ’ സംഘടിപ്പിച്ചു

By Malabar Bureau, Malabar News
'Meet the Entrepreneur' was organized at Ponnani MES
ഫ്രെണ്ട്ലൈൻ ഗ്രൂപ്പ് എംഡി ബിപി നാസർ മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനി എംഇഎസിൽ കോമേഴ്‌സ് വകുപ്പ് ‘മീറ്റ് ദി എന്റർപ്രണർ’ പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളിൽ സംരംഭക താൽപര്യം വളർത്തുന്നതിന് ആവശ്യമായ ചിന്തകൾക്ക് വിത്തിടുക എന്ന ഉദ്ദേശത്തോടെ നടത്തുന്നതാണ് ‘മീറ്റ് ദി എന്റർപ്രണർ’ പ്രോഗ്രാം.

‘അധ്യയന വർഷം മുഴുവൻനീണ്ടു നിൽക്കുന്ന വിവിധ സംരംഭക സൗഹൃദ പരിപാടികളിൽ ഒന്നായാണ് ‘മീറ്റ് ദി എന്റർപ്രണർ’ സംഘടിപ്പിച്ചത്. സംരംഭക താൽപര്യം വളർത്തുക, സംരംഭക താൽപര്യം ഉള്ളവരിൽ ലക്ഷ്യബോധം സൃഷ്‌ടിക്കുക എന്നിങ്ങനെ വിവിധ ഉദ്ദേശങ്ങളോടെയാണ് ഇത്തരം പരിപാടികൾ കോളേജ് സംഘടിപ്പിക്കാറുള്ളത്.’ പ്രോഗ്രാം കോ-ഓർഡിനേറ്ററും കൊമേഴ്‌സ്‌ വകുപ്പിൽ അസിസ്‌റ്റൻന്റ് പ്രൊഫസറുമായ എ. ജാഫർ പറഞ്ഞു.

ഫ്രെണ്ട്ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ബിപി നാസറാണ് പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചത്. ‘20093 കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി, വീട്ടിൽ ആരംഭിച്ച പ്രസ്‌ഥാനമാണ് ഇന്ന് 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ഫ്രെണ്ട്ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആയിമാറിയത്. ആർക്കും ഇതൊക്കെ സാധ്യമാണ്. അതിന് നമുക്ക് വേണ്ടത് ദൃഢനിശ്‌ചയവും ലക്ഷ്യബോധവുമാണ്. അതാണ് ഓരോരുത്തരിലും ഉണ്ടാകേണ്ടത്.’ ഇതേ കോളേജിലെ മുൻ വിദ്യാർഥികൂടിയായ ബിപി നാസർ പറഞ്ഞു.

നാസർ തുടർന്നു; ‘പരാജയം എനിക്കും ഉണ്ടായിട്ടുണ്ട്. അതിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ടാണ് മുന്നേറിയത്. വിജയിക്കാൻ ആഗ്രഹിക്കുന്ന, അതിനായി നിരന്തരം പരിശ്രമിക്കുന്ന ഒരാളും പരാജയപ്പെടില്ല.’ താൻ പഠിച്ച ഇതേ കോളേജിൽ നിന്ന് കഴിഞ്ഞ മാസം ക്യാംപസ് അഭിമുഖം നടത്തി 12ഓളം പേരെ തിരഞ്ഞെടുക്കാൻ കഴിഞ്ഞ കാര്യവും ഇദ്ദേഹം പ്രഭാഷണത്തിൽ ചൂണ്ടികാട്ടി.

കൊമേഴ്‌സ്‌ വകുപ്പ് തലവനും അസിസ്‌റ്റൻന്റ് പ്രൊഫസറുമായ ഡോ. സിജിവർഗീസ് സ്വാഗതം പറഞ്ഞ ‘മീറ്റ് ദി എന്റർപ്രണർ’ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൾ ഡോ. അജിംസ് പി മുഹമ്മദ് അധ്യക്ഷ പ്രസംഗം നിർവഹിച്ചു. എംഇഎസ് ജനറൽ സെക്രട്ടറി പ്രൊഫസർ കടവനാട് മൊഹമ്മദ് ഉൽഘാടന പ്രസംഗം നിർവഹിച്ച ചടങ്ങിൽ കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എംകെ മൊഹമ്മദ് റഷീദ്, സ്‌റ്റാഫ്‌ ക്ളബ് സെക്രട്ടറി ഡോ. എആർ സിന എന്നിവർ നന്ദിയും പറഞ്ഞു.

Informative: 18 കോടി വർഷം പഴക്കം, ഒരു ടണ്‍ ഭാരം; ഭീമൻ കടല്‍ ഡ്രാഗണിന്റെ ഫോസില്‍ യുകെയില്‍ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE