ഇടുക്കി: അനുമതി കൂടാതെയുള്ള എല്ലാ ട്രക്കിംഗുകളും നിരോധിച്ച് ഇടുക്കി ജില്ല. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികൾ അനുമതി കൂടാതെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രക്കിംഗ്, ഉയർന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്‌ടർ വ്യക്‌തമാക്കി. ഇത്തരത്തിൽ അപകടകരമായ ട്രക്കിംഗ് നടത്തുന്നത് സഞ്ചാരികളുടെ ജീവനും സ്വത്തിനും ആപത്താണെന്ന് വ്യക്‌തമാക്കിയാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പാലക്കാട് മലമ്പുഴ ചെറാട് കൂരാച്ചിമലയില്‍ ട്രക്കിംഗിന് പോയി കുടുങ്ങിപ്പോയ ബാബുവിനെ 46 മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷപെടുത്താൻ സാധിച്ചത്. ഇത്തരത്തിൽ അപകട സാധ്യത ട്രക്കിംഗ് മേഖലകളിൽ നിലനിൽക്കുന്നതിനാലാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയത്. അതിനാൽ അനുമതി കൂടാതെയുള്ള അപകടകരമായ ഓഫ് റോഡ് ട്രക്കിംഗ്, ഉയർന്ന മലകളിലേക്കുള്ള ട്രക്കിംഗ് എന്നിവ ദുരന്ത നിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കളക്‌ടർ ഷീബ ജോർജ് അറിയിച്ചു.
നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതിയില്ലാതെ നടത്തുന്ന എല്ലാ ട്രക്കിംഗുകളും അനധികൃതമായി കണക്കാക്കുകയും ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കുകയും ചെയ്യും. അതിനാൽ തന്നെ ട്രക്കിംഗ് നടത്തുന്ന പ്രദേശം വനം വകുപ്പിന്റെ അധീനതയിൽ ഉള്ളതാണെങ്കിൽ വനംവകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇനിമുതൽ ട്രക്കിംഗ് നടത്താൻ പാടുള്ളൂ.
Read also: സിഎഎ; സമരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി




































