കണ്ണൂർ: വാണിയപ്പാറ ബ്‌ളാക്ക് റോക്ക് ക്രഷറിലുണ്ടായ അപകടത്തിൽ കരിങ്കല്ല് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. രണ്ടാം കടവ് സ്വദേശി രതീഷ് (38) ആണ് മരിച്ചത്. രതീഷും മറ്റൊരു തൊഴിലാളിയും ജാക്കി ഉപയോഗിച്ച് കുഴി അടിക്കുമ്പോൾ മുകളിലെ തട്ടിൽ നിന്നും കരിങ്കല്ല് ദേഹത്ത് വീണാണ് അപകടമുണ്ടായത്. ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അപകടം.
കല്ല് വീണ് നടുവിന് ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു. കൂടെ ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ജാക്കി ഉപയോഗിച്ച് കുഴി എടുക്കുമ്പോൾ ഉണ്ടായ വൈബ്രേഷനാണ് മുകളിലെ തട്ടിൽ നിന്നും കല്ല് താഴേക്ക് പതിക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
Also Read: വിനീതയുടെ മാല പണയംവെച്ചു; പ്രതി കൊടുംകുറ്റവാളി, തെളിവെടുപ്പ് നടത്തി





































