കണ്ണൂർ: തോട്ടടയില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേർ പിടിയിൽ. ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേരെയാണ് പോലീസ് പിടികൂടിയത്. സികെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. ബോംബ് എറിഞ്ഞ മിഥുനായി തിരച്ചില്‍ തുടരുകയാണ്.
കൊല്ലപ്പെട്ട ജിഷ്‌ണുവിനും അക്ഷയ്‌ക്കും മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നു. ഏറുപടക്കം വാങ്ങി സ്‌ഫോടക വസ്‌തുക്കള്‍ ചേര്‍ത്താണ് നാടന്‍ ബോംബുണ്ടാക്കിയത്. പ്രതികളുടെ അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ബോംബുമായി എത്തിയ സംഘത്തില്‍പ്പെട്ട ആളാണ് മരിച്ച ജിഷ്‌ണു എന്ന് പോലീസ് പറയുന്നു. ഇയാളുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. വിവാഹത്തലേന്ന് ഏച്ചൂരില്‍ വരന്റെ വീട്ടില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. നാട്ടുകാർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഉച്ചക്ക് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.
Most Read: യുക്രൈൻ അതിർത്തിയിൽ സൈനികവിന്യാസം വർധിപ്പിച്ച് റഷ്യ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്







































