യുക്രൈൻ അതിർത്തിയിൽ സൈനികവിന്യാസം വർധിപ്പിച്ച് റഷ്യ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

By News Bureau, Malabar News
Ajwa Travels

മോസ്കോ: ബെലാറസ്, യുക്രൈൻ അതിർത്തികളിൽ റഷ്യ സൈനികവിന്യാസം വർധിപ്പിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്. ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയായ മാക്‌സറാണ് ചിത്രങ്ങൾ പകർത്തിയത്.

റഷ്യ മേഖലകളിലുടനീളം പുതിയ സൈനിക വിന്യാസം നടന്നതിന്റെ തെളിവുകൾ ചിത്രങ്ങളിലുണ്ട്. ക്രിമിയയിലെ ഒക്റ്റിയാബ്രസ്‌കോയ് വ്യോമപരിധിയിൽ കഴിഞ്ഞ വ്യാഴാഴ്‌ചപകർത്തിയ ചിത്രത്തിൽ 550 സൈനിക ടെൻറുകളും നൂറോളം വാഹനങ്ങളുമുണ്ട്.

ക്രിമിയയിലെ ഡോണുസ്ളാവ് തടാകത്തിന്റെ തീരങ്ങളിൽ കൂടുതൽ സൈന്യം തമ്പടിച്ചിട്ടുണ്ട്. മേഖലയിലെ സ്ളാവൻ പട്ടണത്തിനു സമീപം ആയുധ വിന്യാസവും സൈനിക പരിശീലനവും നടക്കുന്നതിന്റെ തെളിവുകളുണ്ട്. ബെലാറസിൽ ഗോമെൽ നഗരത്തിനു സമീപവും വൻ സൈനിക വിന്യാസമുണ്ട്. യുക്രൈൻ അതിർത്തിയിൽനിന്ന് 25 കിലോമീറ്റർമാത്രം അകലെയാണ് ഇവിടം.

യുക്രൈൻ അതിർത്തിയിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള റെച്ചിറ്റ്സ പട്ടണത്തിൽ സൈന്യവും മറ്റു സായുധ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ പടിഞ്ഞാറൻ റഷ്യയിൽ കുർസ്‌ക് സൈനിക പരിശീലന കേന്ദ്രത്തിൽ വൻ സൈനിക വിന്യാസമുണ്ടായിട്ടുണ്ട്.

Most Read: ധീരജ് വധം; അനിശ്‌ചിത കാലമായി അടച്ചിട്ടിരുന്ന ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് ഇന്ന് തുറക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE