വാസ്കോ: ഐഎസ്എല്ലില്‍ വിജയപാതയിൽ തിരിച്ചെത്താൻ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. ഈസ്റ്റ് ബംഗാള്‍ ആണ് കേരളത്തിന്റെ എതിരാളികൾ. വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ചാണ് മൽസരം നടക്കുക.
കഴിഞ്ഞ മൽസരത്തില്‍ ജംഷഡ്പൂരിനോട് തോല്‍വി വഴങ്ങിയ ബ്ളാസ്റ്റേഴ്സ് ഇത്തവണ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. നിലവില്‍ 23 പോയിന്റുമായി ആറാം സ്ഥാനത്താണ് മഞ്ഞപ്പട. 10 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്താണ്.
അവസാന അഞ്ച് മൽസരങ്ങളിൽ കേരള രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങുകയും മൂന്നെണ്ണം ജയിക്കുകയും ചെയ്തു. ഇന്ന് ജയിച്ചാല്‍ ഐഎസ്എല്‍ ലീഗ് ഘട്ടത്തിലെ ബ്ളാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച പോയിന്റ് നേട്ടമാകും.
എന്നാൽ ഇതുവരെ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചിട്ടില്ലാത്ത കേരളത്തിന് വിജയം അത്ര എളുപ്പമാകില്ല. കേരളാ നിരയില്‍ ഇന്ന് ഹോർമിൻപാം, ലെസ്കോവിച്, ഖാബ്ര എന്നിവർ ഉണ്ടാകില്ല. അറ്റാക്കിൽ ഡിയസ് തിരികെയെത്തും.
Most Read: ദുരൂഹതകൾ ബാക്കി; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്







































