റിയാദ്: കോവിഡ് വ്യാപനത്തെ വിജയകരമായി തരണം ചെയ്യാനും, അതിജീവിക്കാനും സാധിച്ചെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യമന്ത്രാലയം. ചില രാജ്യങ്ങള്‍ കോവിഡ് തരംഗങ്ങളെ പ്രതിരോധിക്കാന്‍ കഠിന പ്രയത്‌നം നടത്തിയിട്ടും വിജയിക്കാത്തിടത്താണ് സൗദിക്ക് അതിന് കഴിഞ്ഞതെന്നും കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രാലയം വക്‌താവ് ഡോക്‌ടർ മുഹമ്മദ് അൽ അബ്‌ദുൽ ആലി ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
സൗദിയിൽ നിലവിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണ്. പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് നിലവിൽ രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ രോഗമുക്‌തരുടെ എണ്ണം ഉയരുന്നതും, ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നതും കോവിഡ് നിയന്ത്രണ വിധേയമായതിന്റെ സൂചനയാണെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.
സൗദിയിൽ നിലവിൽ 60 മില്യൺ ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്‌തത്. കൂടാതെ 24 മില്യൺ ആളുകൾക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയുമായി തെളിവെടുപ്പ്






































