അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,191 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം രോഗബാധിതരാകുന്ന ആളുകളേക്കാൾ കൂടുതലാണ് രാജ്യത്ത് നിലവിൽ രോഗമുക്‌തി നേടുന്നവരുടെ എണ്ണം. ഇത് രാജ്യത്ത് കൂടുതൽ ആശ്വാസം പകരുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 2,713 പേരാണ് രോഗമുക്‌തി നേടിയത്. കൂടാതെ കോവിഡ് ബാധയെ തുടർന്ന് 2 പേർ മരിക്കുകയും ചെയ്‌തു. രാജ്യത്ത് ചിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് മരണത്തിലും കുറവ് ഉണ്ടാകുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ കണക്കുകൾ കൂടിയാകുമ്പോൾ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 8,69,428 ആയി. ഇവരിൽ 8,03,597 പേർ ഇതിനോടകം രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 63,544 ആയും കുറഞ്ഞു.
Read also: കുതിരവട്ടം മാനസിക കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ യുവതിയെ കണ്ടെത്തി






































