കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് പുലർച്ചെ ഒരു മണിക്ക് ദോഹയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് 16 മണിക്കൂർ. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. പുലർച്ചെ അഞ്ചിന് ശേഷം യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും പകരം സംവിധാനത്തെ കുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ല. ഒടുവിൽ 16 മണിക്കൂറിന് ശേഷമാണ് എയർ ഇന്ത്യ എക്സ്പ്രസ് അടക്കം പകരം യാത്രാ സംവിധാനം ഒരുക്കിയത്.
Also Read: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നെന്ന പരാതി; അന്വേഷണം ആരംഭിച്ചു







































