ശരീരഭാരം കുറയ്‌ക്കാൻ പെരുംജീരകം; ആരോഗ്യഗുണങ്ങൾ ഏറെ

By Team Member, Malabar News
Health Benefits Of Fennel Seeds And Effective Way To Weight Loss
Ajwa Travels

കറികൾക്ക് രുചിയും ഗന്ധവും കൂട്ടാൻ മിക്ക അടുക്കളകളിലും ഉള്ള ഒരു സുഗന്ധദ്രവ്യമാണ് പെരുംജീരകം. രുചിയും ഗന്ധവും കൂട്ടുന്നതിന് ഒപ്പം തന്നെ നിരവധി ആരോഗ്യഗുണങ്ങളും പെരുംജീരകത്തിനുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, ദഹനം എളുപ്പമാക്കുക, ശരീരഭാരം കുറക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ഗുണങ്ങൾ. പെരുംജീരകത്തിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് പ്രധാനമായും സഹായിക്കുന്നത്.

ഭക്ഷണത്തിൽ ചേർത്തതുകൊണ്ടോ ഭക്ഷണശേഷം വായിലിട്ടു ചവച്ചതു കൊണ്ടോ പെരുംജീരകത്തിന്റെ ഗുണങ്ങൾ മുഴുവനായി ലഭിക്കില്ല. ഇതിനായി മറ്റ് ചില മാർഗങ്ങൾ നോക്കാം.

  • രാവിലത്തെ ചായക്കൊപ്പം പെരുംജീരകം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതിനായി ചായയിൽ ഒരു സ്‌പൂൺ പെരുംജീരകം ചേർക്കാവുന്നതാണ്. ശരീരഭാരം കുറയ്‌ക്കുന്നതിന് ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണിത്.
  • തലേന്നു രാത്രി ഒരു കപ്പ് പെരുംജീരകം വെള്ളത്തിൽ കുതിരാൻ വയ്‌ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഭക്ഷണത്തിലും ചായയിലും പെരുംജീരകം ഉൾപ്പെടുത്താൻ ഇഷ്‌ടമില്ലാത്ത ആളുകൾക്ക് ഇങ്ങനെയും ഉപയോഗിക്കാവുന്നതാണ്.
  • ഓട്സ്, ചിക്കൻ വറുത്തത് എന്നിവയിൽ പെരുംജീരകം ചേർക്കുന്നത് രുചിക്കൊപ്പം തന്നെ ഏറെ ഗുണവും ചെയ്യും.
  • ബദാം, നിലക്കടല തുടങ്ങിയ ഡ്രൈഫ്രൂട്ട്സിനൊപ്പം ഒരു പിടി പെരുംജീരകം കൂടി ചേർത്ത് പ്രോട്ടീൻ ബാർ ഉണ്ടാക്കാം. ഉദരപ്രശ്‌നങ്ങൾ അകറ്റാൻ മികച്ച ഒരു ലഘുഭക്ഷണമാണിത്.

Read also: ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE