അബുദാബി: യുഎഇയില്‍ വിവിധ ഇടങ്ങളില്‍ ചൊവ്വാഴ്‌ച രാവിലെ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീര മേഖലയിലും ഉള്‍പ്രദേശങ്ങളിലുമാണ് പ്രധാനമായും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്‌ച അര്‍ധരാത്രി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
റോഡുകളിലെ ദൂരക്കാഴ്‌ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പോലീസും ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഇലക്‌ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ ദൃശ്യമാവുന്ന വേഗപരിധിയായിരിക്കണം പാലിക്കേണ്ടത്.
#Urgent | #Attention #Fog
Abu Dhabi Police call on motorists to exerise caution due to reduced visibility the fog and to follow changing speed limits displayed on electronic information boards. Drive safely— شرطة أبوظبي (@ADPoliceHQ) February 14, 2022
അതേസമയം രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ബുധനാഴ്‌ചയും മൂടല്‍മഞ്ഞിനുള്ള സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
Most Read: യുപി തിരഞ്ഞെടുപ്പ്; കൂടുതൽ റാലികളിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കും






































