കൊച്ചി: എയർ ഏഷ്യ ഇന്ത്യയുടെ ആദ്യ രാജ്യാന്തര വിമാന സർവീസിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തുടക്കമായി. ഇന്നലെ 13 ടൺ കാർഗോയുമായി പ്രത്യേക വിമാനം ദുബായിലേക്ക് ആദ്യ സർവീസ് നടത്തി. ഈ മാസം തുടക്കത്തിലാണ് എയർ ഏഷ്യ ഇന്ത്യയ്‌ക്ക് വിദേശ സർവീസുകൾ നടത്താനുള്ള അനുമതി കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്.
ആദ്യഘട്ടത്തിൽ കൊച്ചിയിൽനിന്ന് കാർഗോ വിമാനങ്ങൾ സർവീസ് നടത്താനാണ് തീരുമാനം. ഇന്നലെ രാവിലെ 6.30നാണ് കൊച്ചിയിൽ നിന്ന് ആദ്യ വിമാനം പുറപ്പെട്ടത്. എയർബസിന്റെ എ-320 യാത്രാ വിമാനം കാർഗോ വിമാനമാക്കി മാറ്റിയാണ് സർവീസ് നടത്തിയത്. 6.5 ടൺ ജനറൽ കാർഗോയും ബാക്കി പച്ചക്കറികളും ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
Read Also: കൊച്ചി മെട്രോ പാളത്തിൽ നേരിയ ചെരിവ് കണ്ടെത്തി







































