കൊച്ചി മെട്രോ പാളത്തിൽ നേരിയ ചെരിവ് കണ്ടെത്തി

By Staff Reporter, Malabar News
kochi-metro-rail-
Representational Image
Ajwa Travels

ആലുവ: മെട്രോ പാളത്തിനു നേരിയ ചെരിവുള്ളതായി കണ്ടെത്തി. കെഎംആർഎൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തകരാർ ബോധ്യപ്പെട്ടതിനെ തുടർന്നു വിശദമായ പരിശോധനയ്‌ക്ക് ഡെൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) വിവരം അറിയിച്ചിട്ടുണ്ട്. കെഎംആർഎൽ സ്വന്തം നിലക്ക് പരിശോധന തുടരുകയാണ്. തകരാർ ഗുരുതരമാണെന്നു കണ്ടെത്തിയാൽ സർവീസ് താൽക്കാലികമായി നിർത്താനും സാധ്യതയുണ്ട്.

പത്തടിപ്പാലത്തിനു സമീപം 347ആം നമ്പർ തൂണിനടുത്താണ് പാളത്തിൽ നേരിയ ചെരിവുള്ളതായി കണ്ടത്തിയത്. ഇവിടെ ഏതാനും ആഴ്‌ചകളായി 20 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. മണിക്കൂറിൽ 35 കിലോമീറ്ററാണ് ട്രെയിനിന്റെ സാധാരണ വേഗത. പാളം ഉറപ്പിച്ചിട്ടുള്ള കോൺക്രീറ്റ് ഭാഗത്തിന്റെ (വയഡക്‌ട്) ചെരിവാണെന്ന് ആദ്യം സംശയിച്ചിരുന്നു.

എന്നാൽ അതല്ലെന്നാണ് പ്രാഥമിക നിഗമനം. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്‌മാനം മൂലം ചെരിവുണ്ടാകാമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയെങ്കിൽ ബുഷ് മാറ്റിവച്ചാൽ പ്രതിസന്ധി തീരും. വയഡക്‌ടിന്റെ ചെരിവാണെങ്കിലും പരിഹരിക്കാം. എന്നാൽ തൂണിന് ചെരിവുണ്ടെങ്കിൽ കാര്യം ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ.

Read Also: കോട്ടയം പ്രദീപിന്റെ വിയോഗം; അനുശോചിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE