ന്യൂഡെൽഹി: ബിഹാറിൽ മധുഭനി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് അപകടം. ഇന്ന് രാവിലെ 10 മണിയോടെയാണ് ട്രെയിനിൽ തീപിടുത്തം ഉണ്ടായത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് തീപിടിച്ചത്.
ജയ്നഗര്‍-ന്യൂഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വാതന്ത്ര്യ സേനാനി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധ ശ്രദ്ധയിൽ പെട്ടതോടെ തീയണക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിരുന്നു. തീപിടുത്തം ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തീപിടുത്തം ഉണ്ടായ സമയം ബോഗിയിൽ ആളില്ലാഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. ഇതുവരെ ആളപായം ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കൂടാതെ ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ അധികൃതർ വ്യക്തമാക്കി.
Read also: ഇന്ത്യയെ ലക്ഷ്യമിട്ട് ദാവൂദ് ഇബ്രാഹിം, രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഹിറ്റ് ലിസ്റ്റിൽ; എൻഐഎ




































