ഇന്ത്യയെ ലക്ഷ്യമിട്ട് ദാവൂദ് ഇബ്രാഹിം, രാഷ്‌ട്രീയ നേതാക്കളും വ്യവസായികളും ഹിറ്റ് ലിസ്‌റ്റിൽ; എൻഐഎ

By Desk Reporter, Malabar News
Dawood Ibrahim targets India, political leaders and businessmen on hit list; NIA
Ajwa Travels

ന്യൂഡെൽഹി: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ ദാവൂദ് ഇബ്രാഹിം ഇന്ത്യയെ ലക്ഷ്യമിട്ട് പ്രത്യേക യൂണിറ്റ് രൂപീകരിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തി. രാഷ്‌ട്രീയ നേതാക്കളുടെയും പ്രമുഖ വ്യവസായികളുടെയും പേരുകൾ ഹിറ്റ് ലിസ്‌റ്റിൽ ഇടംപിടിച്ചതായി അന്വേഷണ ഏജൻസി അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെ സ്‌ഫോടക വസ്‌തുക്കളും മാരകായുധങ്ങളും ഉപയോഗിച്ച് രാജ്യത്ത് ആക്രമണം നടത്താൻ ദാവൂദ് ഇബ്രാഹിം തന്റെ പ്രത്യേക യൂണിറ്റുമായി ചേർന്ന് പദ്ധതിയിട്ടിരുന്നതായി എഫ്‌ഐആർ വെളിപ്പെടുത്തി. ഇതുകൂടാതെ ഡെൽഹിയിലും മുംബൈയിലും ദാവൂദ് ഇബ്രാഹിം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെന്നും അന്വേഷണ ഏജൻസി അറിയിച്ചു.

ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കും എതിരെ ഇഡി അടുത്തിടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതേ കേസിൽ അറസ്‌റ്റിലായ ഇഖ്ബാൽ കസ്‌കറിനെ ഫെബ്രുവരി 24 വരെ ഇഡി കസ്‌റ്റഡിയിൽ വിട്ടു. ഇഖ്ബാൽ കസ്‌കറിനെയും സംഘാംഗങ്ങളെയും ഇഡി ചോദ്യം ചെയ്യും.

Most Read:  നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്‌ട കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE