ദാവൂദ് ഇബ്രാഹിം കേസ്; സംഘത്തിലെ രണ്ട് പേർ എൻഐഎയുടെ പിടിയിൽ

By News Desk, Malabar News
Suspicion of IS connection; NIA raids in Tamil Nadu and Coimbatore
Representational Image
Ajwa Travels

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ്‌ ചെയ്‌തു. ഗുണ്ടാ നേതാവ് ഛോട്ടാ ഷക്കീലിന്റെ അനുയായികളാണ് പിടിയിലായത്. 4 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്‌റ്റ്‌.

ആരിഫ് അബൂബക്കർ ഷെയ്‌ഖ് (59), ഷബീർ അബൂബക്കർ ഷെയ്‌ഖ്‌ (51) എന്നിവരുടെ അറസ്‌റ്റ് ഇന്നലെയാണ് എൻഐഎ രേഖപ്പെടുത്തിയത്. അറസ്‌റ്റിലായ പ്രതികൾ മുംബൈയിലെ അന്ധേരി (പടിഞ്ഞാറ്) സ്വദേശികളാണ്. ഇവരെ വെള്ളിയാഴ്‌ച എൻഐഎ കോടതിയിൽ ഹാജരാക്കും. മുംബൈയിലും മീരാ ഭയന്ദറിലും 29 സ്‌ഥലങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തുകയും, 21 പേരെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.

ആയുധക്കടത്ത്, മയക്കുമരുന്ന്- ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ കറൻസി പ്രചാരം, തീവ്രവാദ ഫണ്ടിംഗ് എന്നിവയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഫെബ്രുവരിയിലാണ് ഇബ്രാഹിം, സഹോദരൻ അനീസ്, ഛോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്നിവർക്കെതിരെ എൻഐഎ കേസ് രജിസ്‌റ്റർ ചെയ്‌തത്‌. നേരത്തെ പാകിസ്‌ഥാനിൽ നിന്ന് അന്താരാഷ്‌ട്ര ക്രിമിനൽ സംഘത്തെ പ്രവർത്തിപ്പിക്കുന്ന ഷക്കീലിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Most Read: നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹരജി തള്ളി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE