മീററ്റിൽ ട്രെയിനിന് തീപിടുത്തം; ബോഗികൾ തള്ളി മാറ്റി യാത്രക്കാർ

By Team Member, Malabar News
Fire Accident On Train And Passengers Push Train Away From Burning Engine
Ajwa Travels

ലക്‌നൗ: യുപിയിൽ സഹാറന്‍പുർ–ഡെൽഹി പാസഞ്ചർ ട്രെയിനിൽ തീപിടുത്തം. സഹാറൻപൂരിൽ നിന്നും ഡെൽഹിയിലേക്കുള്ള യാത്രാമധ്യേ മീററ്റിലെ ഡാറുല റെയിൽവ സ്‌റ്റേഷനിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. സംഭവ സമയത്ത് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണെന്നും, ആളപായമുണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്‌തമാക്കി.

ട്രെയിനിന്റെ എഞ്ചിൻ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. തുടർന്ന് സമീപമുള്ള രണ്ട് കംപാർട്ടുമെന്റുകളിലേക്ക് പടരുകയും ചെയ്‌തു. അതിന് പിന്നാലെ ട്രെയിനിൽ നിന്നും ആളുകൾ ചാടിയിറങ്ങുകയും, തീ പടരാതിരിക്കാൻ മറ്റ് കംപാർട്ടുമെന്റുകൾ തീ പിടുത്തമുണ്ടായ ബോഗികളിൽ നിന്ന് തള്ളി മാറ്റുകയും ചെയ്‌തു. അതിനാൽ തന്നെ തീ കൂടുതൽ പടർന്ന് വലിയ അപകടം ഉണ്ടാകുന്നത് ഒഴിവായി. അതേസമയം തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്‌തമല്ലെന്ന് റെയിൽവേ ട്രാഫിക് ഇൻസ്‌പെക്‌ടർ വൈകെ താഹ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read also: ഇന്ത്യൻ വിദ്യാർഥികൾക്കായി ബസുകൾ ഒരുക്കി റഷ്യ; മറ്റ് വിദേശീയരെയും ഒഴിപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE