കൊച്ചി: കൊതുകുതിരി വാങ്ങുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കൊച്ചിയിൽ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ച് ഗുണ്ടാസംഘം. എറണാകുളം സ്വദേശി അനിൽ കുമാറിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്.
കൊച്ചി സൗത്ത് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഗുണ്ടകളായ അനീഷിനെയും സുനീഷിനെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Most Read: മെട്രോ തൂണിലെ ചെരിവ്; പരിശോധന തുടരുന്നു, സർവീസിന് തടസമില്ല







































