അബുദാബി: 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവുമായി അബുദാബി. ഈ പ്രായത്തിലുള്ള വിദ്യാർഥികൾ ഇനിമുതൽ 4 ആഴ്‌ച കൂടുമ്പോൾ കോവിഡ് പിസിആർ പരിശോധന നടത്തിയാൽ മതിയാകും. നേരത്തെ 14 ദിവസത്തിലൊരിക്കല്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തി 28 ദിവസത്തിൽ ഒരിക്കൽ ആക്കിയത്.
എല്ലാ സ്വകാര്യ, ചാർട്ടർ സ്‌കൂളുകൾക്കും ഇത് സംബന്ധിച്ച സർക്കുലർ അധികൃതർ അയച്ചിട്ടുണ്ട്. അതേസമയം നേരിട്ട് ക്‌ളാസിൽ ഹാജരാകുന്നതിന് 16 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ 14 ദിവസത്തിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമായും നടത്തണം. എന്നാൽ വാക്‌സിൻ എടുക്കാത്തതോ, വാക്‌സിൻ എടുക്കുന്നതിൽ ഇളവ് ലഭിച്ചതോ ആയ 16 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ 7 ദിവസത്തിലൊരിക്കല്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തണം.
Read also: ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ കേന്ദ്രം







































