മോസ്‌കോ: യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി. ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ലെന്നും യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണെന്നും സെര്‍ജി ലാവ്‌റോവ് അറിയിച്ചു.
യുക്രൈന്‍ തലസ്‌ഥാനമായ കീവിൽ റഷ്യന്‍ സൈന്യം എത്തിയതോടെ യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് യുക്രൈന്‍ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം റഷ്യയ്‌ക്ക് നേരെ യുക്രൈന്‍ പട്ടാളക്കാര്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം റഷ്യ തകര്‍ത്തിരുന്നു. 118 യുക്രൈന്‍ സൈനിക കേന്ദ്രങ്ങളും അഞ്ച് വിമാനങ്ങളും തകര്‍ത്തതായി റഷ്യ അറിയിച്ചു. 150ല്‍ അധികം യുക്രൈന്‍ സൗനികര്‍ ആയുധം വെച്ച് കീഴടങ്ങിയെന്നാണ് റഷ്യ പുറത്തുവിടുന്ന റിപ്പോർട്ടുകൾ.
എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്ത് റഷ്യന്‍ സേന മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയാകാമെന്ന് യുക്രൈന്‍ അറിയിച്ചത്. യുക്രൈനില്‍ അതിക്രമിച്ച് കയറിയ 800 റഷ്യന്‍ സൈനികരെ വധിച്ചെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തതായും അവര്‍ വെളിപ്പെടുത്തി. കൂടാതെ കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയതായി ഉക്രൈന്‍ തന്നെ അറിയിച്ചിട്ടുണ്ട്.
Most Read: ബിഎസ്‌പി ദേശീയ പാര്‍ട്ടി, ബിജെപിയുമായി ഒരു സഖ്യത്തിനുമില്ല; മായാവതി







































