ന്യൂ ഡെല്‍ഹി : രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 69 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 70490 ആളുകള്‍ക്കാണ്. ഇതോടെ ആകെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 6906151 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 964 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ 106490 ആളുകള്‍ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.
രാജ്യത്ത് ആകെ രോഗം സ്‌ഥിരീകരിച്ചവരില്‍ നിലവില്‍ ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം 893592 ആണ്. 5906069 ആളുകള്‍ ഇതുവരെ രോഗ മുക്‌തരായിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്തെ രോഗമുക്‌തി നിരക്ക് 85.52 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലും ആശ്വാസം പകരുന്നതാണ്.
മഹാരാഷ്‌ട്രയിലും കര്‍ണാടകയിലും കഴിഞ്ഞ ദിവസം രോഗബാധിതരായ ആളുകളുടെ എണ്ണം 10000 നു മുകളിലാണ്. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ ദിവസം 13395 ആളുകള്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കര്‍ണാടകയില്‍ 10704 ആളുകള്‍ക്കും ആന്ധ്രയില്‍ 5292 ആളുകള്‍ക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. 2726 ആളുകള്‍ക്ക് കൂടി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോവിഡ് പോസിറ്റീവ് ആയതോടെ ആകെ രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു.
Read also : കാർഷിക ബിൽ പ്രക്ഷോഭം തുടരും; പഞ്ചാബിൽ ഇന്ന് രണ്ട് മണിക്കൂർ ബന്ദ്



































