യുക്രൈൻ പൗരന്റെ കാറിന് മുകളിലൂടെ റഷ്യൻ ടാങ്ക് കയറി; ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ

By Desk Reporter, Malabar News
Russian tank crashes into Ukrainian citizen's car; The driver miraculously escaped- video
Ajwa Travels

കീവ്: റഷ്യ അധിനിവേശം തുടരുന്ന യുക്രൈയിൻ നിന്ന് നടുക്കുന്ന കാഴ്‌ചകളാണ് പുറത്തുവരുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളൂടെ റഷ്യയുടെ കൂറ്റന്‍ യുദ്ധ ടാങ്ക് കയറിയിറങ്ങുന്ന വീഡിയോ ആണ് പുറത്തുവന്നത്.

റോഡിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലൂടെ എതിർവശത്തുനിന്ന് വരുന്ന കൂറ്റന്‍ യുദ്ധ ടാങ്ക് കയറിയിറങ്ങുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. റഷ്യൻ-യുക്രൈൻ സൈനികർ ഉപയോഗിക്കാറുള്ള സ്‌റ്റെറെല-10 എന്ന യുദ്ധ ടാങ്കാണ് കാറിന് മുകളിലൂടെ കയറി ഇറങ്ങിയതെന്ന് ‘ദി സൺ’ റിപ്പോർട് ചെയ്യുന്നു. ദൃശ്യത്തില്‍ കാണുന്നത് റഷ്യയുടെ ടാങ്ക് ആണെന്നും കാറിലുണ്ടായിരുന്നത് യുക്രൈന്‍ പൗരനാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് പകർത്തിയ ഈ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. യുക്രൈയിനിലെ ഒബോലൻ ജില്ലയിലാണ് സംഭവം. കാർ ഓടിച്ചിരുന്നയാള്‍ അൽഭുതകരമായി രക്ഷപ്പെട്ടുവെന്ന് ‘മിറർ യുകെ’ റിപ്പോർട് ചെയ്യുന്നു. കാർ വെട്ടിപ്പൊളിച്ച് ഇദ്ദേഹത്തെ പുറത്തെടുക്കുന്ന വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Most Read:  വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE