തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വകുപ്പ് മാറ്റവും ഉണ്ടാകില്ലെന്ന് കോടിയേരി വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. കെടി ജലീലും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൽ രാഷ്ട്രീയമില്ലെന്നും കോടിയേരി പറഞ്ഞു.
രണ്ട് നേതാക്കൾ തമ്മിൽ കാണുന്നതിൽ രാഷ്ട്രീയമില്ല. അധികാരമുള്ളിടത്തേ മുസ്ലിം ലീഗ് നിൽക്കൂവെന്നും കോടിയേരി പരിഹസിച്ചു. ഇടത് മുന്നണിയിൽ വിപുലീകരണം ഇപ്പോഴില്ല. പാർട്ടിയിൽ 75 വയസ് കഴിഞ്ഞവർക്ക് സംസ്ഥാന സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കാമെന്നും കുറച്ചുപേരെ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
Read Also: രാജ്യത്ത് കോവിഡ് നാലാം തരംഗം ജൂണിൽ ഉണ്ടാവുമെന്ന് റിപ്പോർട്







































