ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം ‘കോബ്ര’യുടെ റിലീസ് പ്രഖ്യാപിച്ചു. അജയ് ജ്‌ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം മെയ് 26നാണ് തിയേറ്ററുകളില്‍ എത്തുക. സംവിധായകന്‍ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്.
ഒരു ആരാധകന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ടാണ് അജയ്‌യുടെ പ്രതികരണം. ‘എല്ലാ സിനിമയുടെയും റിലീസ് പ്രഖ്യാപിച്ചു. ഇനി കോബ്ര മാത്രമാണുള്ളത്. എത്രയും വേഗം പ്രഖ്യാപിക്കൂ’ എന്നാണ് ആരാധകന്റെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്‌ത അജയ് ചിത്രം മെയ് 26ന് റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് മറുപടി നൽകി.
Planning May 26th!! 3 months to go ?? https://t.co/kPXKr9Lw7w
— Ajay Gnanamuthu (@AjayGnanamuthu) February 26, 2022
കോവിഡ് സാഹചര്യത്തില്‍ നിരവധി തവണ മുടങ്ങിയ സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 15നാണ് പൂര്‍ത്തിയായത്. സിനിമ ലൊക്കേഷനിലെ അവസാന ദിനത്തിലെ ചിത്രങ്ങളും അജയ് പങ്കുവച്ചിരുന്നു.
സെവൻ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ എസ്എസ് ലളിത് കുമാർ നിർമിക്കുന്ന ‘കോബ്ര’യില്‍ ഒന്നിലധികം ലുക്കിലായിരിക്കും വിക്രം എത്തുക. ഇര്‍ഫാന്‍ പത്താന്‍ പ്രതിനായക വേഷത്തിൽ എത്തുന്നു എന്നതും ‘കോബ്ര’യുടെ പ്രത്യേകതയാണ്.

കെഎസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, മൃണാളിനി, പദ്‌മപ്രിയ, മലയാളി താരങ്ങളായ ബാബു ആന്റണി, മാമുക്കോയ, റോഷന്‍ മാത്യൂസ്, ഹരീഷ് പേരടി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഭുവന്‍ ശ്രീനിവാസനാണ്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത് ദിലീപ് സുബ്ബരായനാണ്.
Most Read: ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫ. എംകെ സാനുവിന്







































