ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫ. എംകെ സാനുവിന്

By Staff Reporter, Malabar News
SANU_MK_balamaniaamma award
Ajwa Travels

കൊച്ചി: അന്താരാഷ്‌ട്ര പുസ്‌തകോൽസവ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫ. എംകെ സാനുവിന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. സി രാധാകൃഷ്‌ണന്‍, കെഎല്‍ മോഹനവര്‍മ്മ, പ്രൊഫ. എം തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

അൻപതിനായിരം രൂപയും ശില്‍പ്പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 6ന് കൊച്ചി അന്താരാഷ്‌ട്ര പുസ്‌തകോൽസവത്തില്‍ വച്ച് പുരസ്‌കാര സമര്‍പ്പണം നടക്കും. വിവിധ ശാഖകളിലായി നാല്‍പതിലധികം കൃതികള്‍ എംകെ സാനു രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് മുതലായവ മുന്‍പ് എംകെ സാനുവിനെ തേടിയെത്തിയിട്ടുണ്ട്.

നിരൂപകന്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ എംകെ സാനു ‘കുന്തീദേവി’യിലൂടെ നോവല്‍ സാഹിത്യത്തിലും തന്റെതായ വ്യക്‌തിമുദ്ര പതിപ്പിച്ചു. തുഞ്ചത്ത് എഴുത്തച്ഛന്റെ ശ്രീമഹാഭാഗവതത്തിന്റെ സംശോധനവും അർഥവിവരണവും നിര്‍വഹിച്ചിട്ടുണ്ട്. ഡോ. പി പല്‍പ്പുവിനേയും ചങ്ങമ്പുഴയേയും പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തിയത് സാനുവാണ്. ദൈവദശകത്തിന്റെ വ്യാഖ്യാനവും ഏറെ പ്രശംസ പിടിച്ചുപറ്റിയ രചനയാണ്.

Read Also: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE