സംവിധായകൻ കെപി കുമാരന് ജെസി ഡാനിയേൽ പുരസ്‌കാരം

By News Desk, Malabar News
Director KP Kumaran won the JC Daniel Award
Ajwa Travels

തിരുവനന്തപുരം: സംവിധായകൻ കെപി കുമാരന് ജെസി ഡാനിയേൽ പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭവനക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.

1963ൽ തലശേരിയിൽ ജനിച്ച കെപി കുമാരൻ റോക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അടൂർ ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌ത സ്വയംവരത്തിന്റെ തിരക്കഥാകൃത്ത് ഇദ്ദേഹമാണ്. ആദ്യ സംവിധാന സംരംഭം ‘അതിഥി’ ആയിരുന്നു. തോറ്റം, രുക്‌മിണി, നേരം പുലരുമ്പോൾ, ആദിപാപം, കാട്ടിലെപാട്ട്, തേൻതുളളി, ആകാശഗോപുരം എന്നിവയാണ് പ്രധാന ചിത്രങ്ങൾ. നാഷണൽ ഫിലിം അവാർഡ്, സ്‌പെഷ്യൽ ജൂറി പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്.

കവി കുമാരനാശാന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രം ഈയിടെ സംവിധാനം ചെയ്‌തിരുന്നു.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE