തിരുവനന്തപുരം: ജില്ലയിലെ തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ ആയിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശിയായ സുരേഷ് കുമാർ(40) ആണ് മരിച്ചത്. തിരുവല്ലം പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
സ്ത്രീയെ ശല്യം ചെയ്ത കേസിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സ്റ്റേഷനിൽ വച്ച് സുരേഷിന് നെഞ്ചുവേദന അനുഭവപ്പെടുകയും, ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പക്ഷേ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ലോക്കപ്പ് മർദ്ദനമാണോ മരണത്തിന് കാരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Read also: എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്ടമാണ്; ആനക്കുട്ടിക്കും…






































